കടക്കെണി (Debt Trap) എന്താണ്?
ഒരു വ്യക്തി എടുത്ത കടം തിരിച്ചടയ്ക്കാൻ കഴിയാതെ, പുതിയ കടങ്ങൾ എടുത്തുകൊണ്ട് പഴയ കടങ്ങൾ തീർക്കാൻ ശ്രമിക്കുന്ന സാഹചര്യമാണ് കടക്കെണി .
ഉയർന്ന പലിശനിരക്കുകളും, അനിയന്ത്രിതമായ ചെലവുകളും, സാമ്പത്തിക പദ്ധതികളുടെ അഭാവവും ഇതിന് പ്രധാന കാരണങ്ങളാണ്. ഇത് ജീവിത നിലവാരത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കാം.
പ്രധാന കാരണങ്ങൾ:
➢ക്രെഡിറ്റ് കാർഡുകളുടെ അമിത ഉപയോഗം
➢ഉയർന്ന പലിശയുള്ള വായ്പകൾ
➢ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങുന്നത്
➢അടിയന്തര ആവശ്യന്തിന് പണ മാറ്റിവെക്കാത്തതിന്റെ അഭാവം
➢അനിയന്ത്രിത ചെലവുകൾ
➢സാമ്പത്തിക അറിവിന്റെ കുറവ്
➢തെറ്റായ രീതിയിൽ ബിസിനസ്സുകൾ ചെയ്യുന്നത്
കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ മാർഗങ്ങൾ
നിങ്ങളുടെ എല്ലാ കടങ്ങളും പലിശനിരക്കുകളും പട്ടികയാക്കുക.
ഇത് മൊത്തം ബാധ്യത കുറയ്ക്കാൻ സഹായിക്കും.
ആവശ്യവുമായ ചെലവുകൾ മാത്രം ഉൾപ്പെടുത്തി ഒരു യാഥാർത്ഥ്യമായ ബജറ്റ് ഉണ്ടാക്കുക.
അത്യാവശ്യമായ സാഹചര്യമല്ലെങ്കിൽ വായ്പ എടുക്കരുത്.
പലിശ കുറയ്ക്കാനോ കാലാവധി നീട്ടാനോ അപേക്ഷിക്കാം.
പാർട്ട് ടൈം ജോലികൾ, ഫ്രീലാൻസിംഗ് മുതലായവ പരിഗണിക്കുക.
ചെറിയ തുകയെങ്കിലും അടിയന്തിര ആവശ്യങ്ങൾക്ക് മാറ്റിവെക്കാൻ ആരംഭിക്കുക.
കടക്കെണിയിൽ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ
നിങ്ങൾക്ക് സാധിക്കുന്നതിൽ കൂടുതൽ ചെലവഴിക്കരുത്.
കടം എടുക്കുന്നതിന് മുമ്പ് തിരിച്ചടയ്ക്കാനുള്ള പദ്ധതി ഉണ്ടാക്കുക.
പലിശ, പിഴകൾ, കാലാവധി എന്നിവ വ്യക്തമാക്കുക.
3–6 മാസത്തെ ചെലവുകൾക്കുള്ള സംരക്ഷണം ലക്ഷ്യമാക്കുക.
ഓൺലൈൻ ലോൺ പോലുള്ള അപകടകരമായ വായ്പകൾ ഒഴിവാക്കുക.
സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുക.
ബജറ്റിംഗ്, നിക്ഷേപം എന്നിവ പഠിക്കുക.
ചുരുക്കം :
കടക്കെണി ഗുരുതരമായ പ്രശ്നമാണെങ്കിലും, ശരിയായ പദ്ധതികളും നിയന്ത്രിത ജീവിതശൈലിയും ഉപയോഗിച്ച് അതിൽ നിന്ന് രക്ഷപ്പെടാം. ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക എന്നതാണ് വിജയത്തിന്റെ രഹസ്യം.
വിനോദ് .വി .കെ
ARN-87790
AMFI Registered Mutual fund Distributor
9745601978
Mutual fund investments are subject to market risks, read all scheme related documents carefully.
Follow this page for simple money tips, smart budgeting ideas, and practical strategies to help you grow, save, and spend wisely. 

Let’s build better money habits .
Stay updated with the latest posts, insights, and important updates by following the channel.
Your support means a lot—don’t miss out! 
Comments
Post a Comment